Accident newsLatest

അമിത വേഗതയിൽ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്

Nano News

കോഴിക്കോട്: മെഡിക്കൽ കോളജിനടുത്ത് റഹ്‌മാനിയ സ്‌കൂളിന് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് മരത്തിലിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സ്‌കൂൾ വിടുന്നതിന് തൊട്ടുമുമ്പാണ് അപകടം.മുക്കം- കോഴിക്കോട് റൂട്ടിലോടുന്ന സാൻഡ്രോ എന്ന ബസ്സാണ് അമിത വേഗതയെത്തുടർന്ന് നിയന്ത്രണംവിട്ട് മരത്തിലിടിച്ചത്.

സ്വകാര്യബസ്സുകളുടെ മത്സര ഓട്ടത്തെത്തുടർന്ന് കോഴിക്കോട് നഗരത്തിൽ അപകടം തുടർക്കഥയാവുകയാണ്. വെള്ളിപറമ്പ് ഭാഗത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ ബസ്സപകടം ഉണ്ടായത്.


Reporter
the authorReporter

Leave a Reply