കോഴിക്കോട്:കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതും എൻ എസ് എസ് കോഴിക്കോടും സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റി അൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റി പദയാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നിന്നും ആരംഭിച്ച പദയാത്ര
അസിസ്റ്റൻ്റ് കലക്ടർ ഡോ: മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി. സനൂപ് അധ്യക്ഷം വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോഡിനേറ്റർ ഡോ.വി.വിജയകുമാർ,എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ജില്ലാ പ്രോഗ്രാം ഓഫീസർ(ടെക്നിക്കൽ) സാദിഖ് വി എം, പോളിടെക്നിക് പ്രോഗ്രാം ഓഫീസർ എം.സി നിഖിൽ, ജെഡിറ്റി പ്രോഗ്രാം ഓഫീസർ അനസ്, മലബാർ ക്രിസ്ത്യൻ കോളേജ് പ്രോഗ്രാം ഓഫീസർ അനുരാധ എന്നിവർ സംബന്ധിച്ചു.
.ജില്ലയിലെ 21 കോളേജുകളിൽ നിന്നും 622 എൻ എസ് എസ് വൊളണ്ടിയേഴ്സാണ് റാലിയിൽ അണിചേർന്നത്. ഫ്രീഡം സ്ക്വയറിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ഓപ്പൺ സ്റ്റേജ് പരിസരത്ത് സമാപിച്ചു. യുവാക്കളെ ദേശീയ ഐക്യത്തിൻ്റെയും സേവാഭാവത്തിൻ്റെയും സന്ദേശങ്ങളിലേക്ക് ആകർഷിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.ദേശവ്യാപകമായി നടക്കുന്ന സർദാർ @ 150 ആഘോഷങ്ങളുടെ ഭാഗമായി റീൽ മത്സരം, ലേഖന മത്സരം,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിയ്ക്കുന്നുണ്ട്.
 













