LatestPolice News

രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് റണ്‍ ഫോര്‍ യൂണിറ്റി 2025 മാരത്തോണ്‍ സംഘടിപ്പിച്ചു

Nano News

കോഴിക്കോട് : രാഷ്ട്രീയ ഏകതാ ദിവസ് ദിനാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി 2025 മാരത്തോണ്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ ടി ഐ.പി.എസ് കോഴിക്കോട് ബീച്ചില്‍ വെച്ച് ഫ്ളാഗ് ഓഫ് ചെയ്തു. കോര്‍പ്പറേഷന്‍ ഓഫീസിന് മൂവശത്തു നിന്നും ആരംഭിച്ച മാരത്തോണ്‍ ഗാന്ധി റോഡ് വഴി തിരിച്ച് ബീച്ചില്‍ തന്നെ അവസാനിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രൻ ഐ.പി.എസ് , സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ വിനോദന്‍, ടൌണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ അഷ്റഫ്, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ , സെന്‍റ് ജോസഫ്,പ്രോവിഡെന്‍‌സ്,ആംഗ്ലോ ഇന്ത്യന്‍സ് SPC സ്റ്റുഡന്‍റ്സ് ഉള്‍പ്പടെ ഇരുന്നൂറ്റി അന്‍പതോളം പേര്‍ മാരത്തോണില്‍ പങ്കെടുത്തു. കൂടാതെ മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഉമേഷിന്‍റെ നേതൃത്വത്തിൽ മെഡിക്കല്‍ കോളേജ് ,കുന്ദമംഗലം എന്നിടങ്ങളിലും ഫറോക് സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ സിദ്ദിക്കിന്റെ നേതൃത്വത്തിൽ ബേപ്പൂര്‍,ചാലിയം എന്നിവിടങ്ങളിലും മാരത്തോണ്‍ നടന്നു.


Reporter
the authorReporter

Leave a Reply