കോഴിക്കോട്:തന്നെ കുടുക്കാൻ ശ്രമിച്ചാൽ മറ്റുപലരും കുടുങ്ങുമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭീഷണി ഭരണത്തിലെ ഉന്നതരെ ലക്ഷ്യം വച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
ശബരിമല സ്വർണക്കവർച്ചാ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ഒരു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒറ്റക്ക് ചെയ്യാവുന്ന കൊള്ളയല്ല ശബരിമലിൽ നടന്നത്.
ശബരിമലയിൽ പിണറായി ഭരണത്തിൽ വീണ്ടും ആചാരലംഘനമാണ് നടന്നിരിക്കുന്നതെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി.
ദ്വാരപാലക പാളി പുറത്തുകൊണ്ടുപോയി പ്രദർശനവസ്തുവാക്കിയതോടെ ക്ഷേത്രശുദ്ധിയാണ് കൈമോശം വന്നത്.
യുവതീപ്രവേശനം മുതൽ ശബരിമലയെ തകർക്കാൻ ഉളള ശ്രമമാണ് ഇടത് ഭരണത്തിൽ കേരളം കാണുന്നത്.
മുഖ്യമന്ത്രിയുടെ കീഴിലെ പൊലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി തന്നെ അന്തർ സംസ്ഥാന ഇടപാടുകളുള്ള ശബരിമല സ്വർണക്കവർച്ച അന്വേഷിക്കണമെന്നും വി.മുരളീധരൻ ആവർത്തിച്ചു.
വിദ്യാലയത്തിൽ മതചിഹ്നം വേണ്ട: വി.മുരളീധരൻ
വിദ്യാഭ്യാസ സ്ഥാപനത്തിൽ മതപരമായ ചിഹ്നം പാടില്ലെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
പള്ളുരുത്തി സ്ക്കൂളിൽ നാലുമാസം സ്കൂൾ നിയമം പാലിച്ച വിദ്യാർത്ഥിക്ക് പെട്ടെന്ന് അത് പാലിക്കാൻ പറ്റാതെ വരുന്നത് എന്തുകൊണ്ട് എന്ന് അന്വേഷിക്കണം.
അതല്ലാതെ നാലുവോട്ടിന് ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയല്ല വിദ്യാഭ്യാസ മന്ത്രി ചെയ്യേണ്ടത് എന്നും വി.മുരളീധരൻ കോഴിക്കോട് പറഞ്ഞു.










