Local News

തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം; സംഭവം കോടഞ്ചേരിയില്‍

Nano News

കോഴിക്കോട്: കോടഞ്ചേരിയില്‍ തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. തുഷാരഗിരി പാലത്തിന് സമീപമാണ് കയറില്‍ തൂങ്ങിയ നിലയില്‍ പുരുഷന്റെ തല കണ്ടത്. ഇതിന്റെ താഴെയായി പിന്നീട് ഉടലും കണ്ടെത്തുകയായിരുന്നു. വെള്ളയും കറുപ്പും കലര്‍ന്ന ചെക്ക് ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. പാലത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ ബൈക്കും ചെരിപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക് കയറില്‍ തൂങ്ങി നല്‍ക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുലിക്കയം സ്വദേശിയുടേതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply