Local News

കോഴിക്കോട് ബീച്ചിൽ കെട്ടിടത്തിൻ്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ശ്രമം

Nano News

കോഴിക്കോട്:ബീച്ചിലേക്ക് എത്തിയ ഒടുമ്പ്ര സ്വദേശിയായ യുവാവ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ പിന്തുടർന്നതിൽ മനം നൊന്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ആളുകൾ പിന്തുടർന്ന് വന്നതിന് പിന്നാലെ യുവാവ് ബീച്ചിലെ ലൈറ്റ് ഹൗസിന് സമീപമുള്ള നേവി ക്ലബിൻ്റെ മതിൽ ചാടി കടന്ന് കെട്ടിടത്തിനു മുകളിൽ കയറി പൊട്ടിയ കുപ്പിയുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.പോലിസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് പിന്മാറിയില്ല. തുടർന്ന് മാതാവ് സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെ ഇറക്കിയത്. യുവാവിനെ വൈദ്യപരിശോധനക്കായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


Reporter
the authorReporter

Leave a Reply