കോഴിക്കോട് :ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഹൃദയദിനത്തിൽ ആവേശകരമായ ബൈക്ക് റാലി നടത്തി. പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. അശോക് നമ്പ്യാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സി ഇഒ ഡോ. അനന്ത് മോഹൻ പൈ, ഡോ. ജോൺ എഫ് ജോൺ, ഡോ. രാജേഷ് മുരളീധരൻ, ഡോ. രഘുറാം എ കൃഷ്ണൻ, ഡോ. ഹരിലാൽ വി നമ്പ്യാർ, ഡോ. ബാബു രാജൻ എകെ എന്നിവർ പങ്കെടുത്തു. ലോകത്ത് ഹൃദരോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന അകാലമരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കാണ് ആരോഗ്യരംഗം ഉറ്റുനോക്കുന്നത്. അതിന് കൂട്ടായ്മയും അവബോധവും ഉണർന്നെ മതിയാവൂ എന്ന് ഡോ. അശോക് നമ്പ്യാർ പറഞ്ഞു.
റോയൽ എൻ ഫീൽഡിന്റെ ഡീലറായ ലുഹ ഓട്ടോമൊബൈൽസുമായി സഹകരിച്ചായിരുന്നു ‘ബീറ്റ്സ് ഓൺ വീൽസ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. ബേബിമെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച് ബീച്ചു വഴി മാങ്കാവ് ചുറ്റിയായിരുന്നു ബൈക്ക് റാലി. അൻപതിലേറേ യുവാക്കൾ പങ്കെടുത്തു.