കോഴിക്കോട് :കല്ലാച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം. സ്കൂൾ വിട്ട് മടങ്ങവേ തെരുവ് നായകൾ പാഞ്ഞടുക്കുകയായിരുന്നു.
നായകൾക്ക് മുന്നിൽ ബാഗ് ഊരി ഇട്ട് പെൺകുട്ടി ഓടി രക്ഷപ്പെട്ടത്.
നായകൾ പിന്നാലെ ഓടിയെങ്കിലും പെൺകുട്ടിക്ക് കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.
ബാഗ് കടിച്ചെടുത്ത് ഓടിയ ശേഷം നായകൾ അവ വയലിൽ ഇട്ട് കടിച്ചുകീറി.