CinemaLatest

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം – ഗാനങ്ങൾ പ്രകാശനം ചെയ്തു

Nano News

കോഴിക്കോട് : നടൻ ഉണ്ണിരാജ ആദ്യമായി നായകനാകുന്ന പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം എന്ന സിനിമയിലെ ഗാനങ്ങൾ കോഴിക്കോട് കൈരളി ശ്രീ –വേദി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രകാശനം ചെയ്തു.

കവിയും ഫോക് ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര, അഡ്വക്കേറ്റ്. ശ്രീരഞ്ജിനി എന്നിവരുടെ വരികൾക്ക് ശ്രീജിത്ത് റാം സംഗീതം നൽകി. കെ. കെ. നിഷാദ്, അമല റോസ് ഡൊമിനിക്, കെ. കെ. രാഗേഷ് എന്നിവർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പി. കെ. ഗോപി പാട്ടുകൾ റിലീസ് ചെയ്തു. ചലച്ചിത്രസംവിധായകൻ പി. കെ. ബാബുരാജ് ചടങ്ങിൽ മുഖ്യാതിഥിയായി.

ചിത്രത്തിന്റെ സംവിധായകൻ സുരേന്ദ്രൻ പയ്യാനക്കൽ, പ്രശസ്ത ശില്പിയും നിർമാതാവുമായ ജോസ് കൂട്ടക്കര, മേക്കപ്പ് ആർട്ടിസ്റ്റ് പ്യാരി ജാൻ, ക്യാമറാമാൻ അഷ്‌റഫ് പാലാഴി , അഭിനേതാക്കൾ, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം എന്ന ചിത്രം ഉണ്ണിരാജയുടെ നായക അരങ്ങേറ്റം മാത്രമല്ല, സംവിധായകൻ സുരേന്ദ്രൻ പയ്യാനക്കലിന്റെയും, നിർമാതാവ് ജോസ് കൂട്ടക്കരയുടെയും സംഗീതസംവിധായകനായ ശ്രീജിത്ത് റാമിന്റെയും ആദ്യ ചിത്രവുമാണ്. ഏറെ വ്യത്യസ്തതയാർന്ന കഥ പറയുന്ന ഈ ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

 


Reporter
the authorReporter

Leave a Reply