CinemaLatest

സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജിന് അപകടം

Nano News

മൂന്നാർ: സിനിമ ചിത്രീകരണത്തിനിടെ അപകടം.നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മറയൂരിന് സമീപം തലയാറിലാണ് സംഭവം.ഷാജി കൈലാസിൻ്റെ പുതിയ ചിത്രം വരവിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.ജോജു ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നടൻ ദീപക് പറമ്പോലും ഈ സമയം ജീപ്പിൽ ഉണ്ടായിരുന്നു.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Reporter
the authorReporter

Leave a Reply