കോഴിക്കോട്:കാലിക്കറ്റ് പെടല്ലേഴ്‌സ് സൈക്ലിംഗ് ക്ലബും, കല്യാൺ കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് കോഴിക്കോട് ട്രയാഥ്‌ലോൺ സെപ്റ്റംബർ 21-ാം തീയതി ഞായറാഴ്‌ച രാവിലെ 6 മണിക്ക് ചെറൂട്ടി നഗർ സ്വിമ്മിംഗ് പൂളിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
സഹിഷ്‌ണുതയും ധൈര്യശക്തിയും ആവശ്യമായ ഒരു കായികമത്സരമാണ് ട്രയാഥ് ലോൺ. മത്സരാർത്ഥികൾ തുടർച്ചയായി മൂന്നു സ്പോർട്‌സ് ഇനങ്ങൾ ചെയ്യണം: ആദ്യം 750 മീറ്റർ നീന്തൽ, തുടർന്ന് 20 കിലോമീറ്റർ സൈക്ലിംഗ്, അവസാനം 5 കിലോമീറ്റർ ഓട്ടം. ശരീരശക്തിയും മാനസിക ധൈര്യവും ഒരുപോലെ പരീക്ഷിക്കുന്ന ഈ മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മൂന്ന് ഇനങ്ങളും പൂർത്തിയാക്കുന്നവരാണ് വിജയികൾ.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറുപതിൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്നു.
കാലിക്കറ്റ് പെടല്ലേഴ്‌സ് സൈക്ലിംഗ് ക്ലബ്, കോഴിക്കോട് രൂപീകൃതമായ ആദ്യത്തെ സൈക്ലിംഗ് ക്ലബ്ബാണ്. ലോകത്തിലെ പ്രശസ്‌തമായ റാൻഡണറിംഗ് സൈക്ലിംഗ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ഓഡാക്‌സ് ക്ലബ് പരീസിയൻ (France) അംഗീകാരം ലഭിച്ച കേരളത്തിലെ മൂന്ന് ക്ലബ്ബുകളിൽ ഒന്നുമാണ് കാലിക്കറ്റ് പെടല്ലേഴ്‌സ്.
ബഹുമതികൾ
ഒന്നാം സമ്മാനം 40,000 രൂപ വിലയുള്ള ഗോവ Ironman Participation Ticket
രണ്ടാം സമ്മാനം 7,500
മൂന്നാം സമ്മാനം 5,000