CRIMELatestpolice &crime

വിദേശത്തേക്ക് കടന്ന ബലാത്സംഗകേസിലെ പ്രതി പിടിയിൽ

Nano News

കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22 വയസ്സ്)നെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.
പെരുമണ്ണ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2023 ൽ വിവാഹ നിശ്ചയം നടത്തുകയും, പിന്നീട് പല ദിവസങ്ങളിലായി കോഴിക്കോട് കോട്ടപറമ്പിലുള്ള ഓയോ ഡെൽമ റെസിഡൻസി ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്യുകയയും, വയനാട് പൂക്കോട് വെച്ച് ലൈംഗികാതിക്രമം നടത്തുകയും തുടർന്ന് പ്രതി വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ തനിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കിയ പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുകയായിരുന്നു. വിദേശത്തുള്ള പ്രതിക്കെതിരെ കസബ പോലീസ് ലുക്കൌട്ട് സർട്ടിഫിക്കറ്റ് പുറപ്പെടുവിപ്പിച്ചത് പ്രകാരം കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുകയും, കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി, എസ് സി പി ഒ ദീപു എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


Reporter
the authorReporter

Leave a Reply