Local News

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:ടി.ടി. ഇമാർക്ക് വിശ്രമസൗകര്യം ഒരുക്കിയതായി റെയിൽവേ

Nano News

പാലക്കാട്: ദക്ഷിണ റയിൽവേ പാലക്കാട് ഡിവിഷനിൽ ടി.ടി. ഇ മാർക്ക് വിശ്രമിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ മാനേജർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

തിരുവനന്തപുരം ഡിവിഷനിൽ ടി.ടി. ഇ മാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന് കീഴിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചില പ്രധാന
സ്റ്റേഷനുകളിൽ ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ ടെണ്ടർ സ്റ്റേജിലാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് റെയിൽവേ കമ്മീഷനെ അറിയിച്ചു.

30 % സ്ത്രീ ജീവനക്കാർ ഉൾപ്പെടെയുള്ള ടി.ടി.ഇ മാർക്ക് വിശ്രമ സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാരോപിച്ച് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി വി. സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ, നിലമ്പൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ടി.ടി. ഇ മാർക്ക് വിശ്രമമുറികൾ ഉണ്ടെന്ന്
റിപ്പോർട്ടിൽ പറയുന്നു.


Reporter
the authorReporter

Leave a Reply