കോഴിക്കോട്: നല്ലളം അരീക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വനിതാ,ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജൂനാഥ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
അനാരോഗ്യം കാരണം ദുരിതം അനുഭവിക്കുന്ന പെൺകുട്ടിക്ക് ചികിത്സ നിഷേധിക്കുന്നത് സ്വന്തം സഹോദരിയാണെന്ന് പ്രദേശവാസി സമർപ്പിച്ച പരാതിയിൽ പറയുന്നു. അയൽകാർക്ക് വീട്ടിൽ പ്രവേശിക്കാനോ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാനോ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു.