Thursday, January 23, 2025
Local News

നഗരത്തിൽ ‘ചീറ്റ’ സംഘത്തിന്റെ പരിശോധന


കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ന്റെ ചീ​റ്റ സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ഒ​രാ​ഴ്ച പൂ​ർ​ത്തി​യാ​യ​തോ​ടെ പ​ദ്ധ​തി വി​ജ​യ​മാ​യ​താ​യി വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചീ​റ്റ പ്ര​വ​ർ​ത്ത​നം മാ​ർ​ച്ച് 31 വ​രെ തു​ട​ർ​ന്ന് പോ​വാ​നാ​ണ് ശ്ര​മ​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​മു​ന​വ​ർ റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഒ​രാ​ഴ്ച​ക്ക​കം 300 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി.

50 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് ചീ​റ്റ​ക്ക് (കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്റ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​ഇ​ൻ ആ​ക്ഷ​ൻ) തു​ട​ക്ക​മി​ട്ട​ത്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ക, റോ​ഡി​ൽ ത​ട​സ്സ​മു​ണ്ടാ​ക്കു​ക എ​ന്നി​വ ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. വ​ലി​ച്ചെ​റി​യ​ൽ ത​ട​യ​ൽ വാ​രം ക​ഴി​ഞ്ഞ​ശേ​ഷ​വും പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ട് പോ​വാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യ​ത​വ​ണ ബോ​ധ​വ​ത്ക​ര​ണ​വും ചെ​റി​യ പി​ഴ​യും, കു​റ്റം തു​ട​ർ​ന്നാ​ൽ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ന​രീ​തി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യു​മു​ണ്ടാ​വും.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ ത​ത്സ​മ​യം പി​ഴ​യീ​ടാ​ക്കു​മെ​ന്ന​താ​ണ് സം​ഘ​ത്തി​ന്റെ പ്ര​ത്യേ​ക​ത. ഇ​പ്പോ​ൾ നോ​ട്ടീ​സ് കൊ​ടു​ത്താ​ണ് പി​ഴ​യീ​ടാ​ക്കു​ന്ന​ത്. 5000 രൂ​പ​വ​രെ ത​ത്സ​മ​യം പി​ഴ​യീ​ടാ​ക്കും. ഉ​ട​ൻ​ത​ന്നെ പി​ഴ​യീ​ടാ​ക്കാ​നാ​യി യ​​ന്ത്രം ഏ​ർ​പ്പെ​ടു​ത്തും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ത​ത്സ​മ​യം പി​ഴ​യീ​ടാ​ക്കു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​വി​ലെ​യാ​ണ് ഓ​രോ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ചീ​റ്റ സം​ഘം പ​രി​ശോ​ധ​ന​ക്ക് എ​വി​ടെ പോ​വ​ണ​മെ​ന്ന​ത് നി​ശ്ച​യി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ലും ക​വ​ല​ക​ളി​ലു​മാ​ണ് മു​ഖ്യ​പ്ര​വ​ർ​ത്ത​ന​മെ​ങ്കി​ലും വീ​ട്ടി​ൽ പ്ലാ​സ്റ്റി​ക് ക​ത്തി​ച്ച​തി​ന് പ​രാ​തി ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

കോ​ർ​പ​റേ​ഷ​ൻ അ​ഴ​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചീ​റ്റ​ക്ക് തു​ട​ക്ക​മി​ട്ട​ത്. മി​ഠാ​യി ക​ട​ലാ​സ് പോ​ലും വ​ലി​ച്ചെ​റി​യാ​ത്ത ന​ഗ​രം സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക​ട്ർ, സാ​നി​റ്റേ​ഷ​ൻ വ​ർ​ക്ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സം​ഘം.


Reporter
the authorReporter

Leave a Reply