Sunday, December 22, 2024
Business

ഏറ്റവും വേഗതയേറിയ ഇന്ത്യൻ മോട്ടോർസൈക്കിൾ


ഡിസംബർ ഒന്നിന് പൂനെ ആംബി വാലിയിലെ ട്രാക്കിൽ കാൽ മൈൽ ദൂരം 10.712 സെക്കന്റിൽ Ultraviolette F99 രണ്ടു ചക്രങ്ങളിൽ പറന്നുതാണ്ടിയപ്പോൾ പിറന്നത് പുതിയ ചരിത്രം. ക്വാർട്ടർ മൈൽ എന്ന നാഴികക്കല്ല് ദൂരം ഏറ്റവും വേഗത്തിൽ ഓടുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ എന്നതാണ് ഈ നേട്ടം. എഫ്.എം.എസ്.സിഐ സ്ഥിരീകരിച്ച ഈ റെക്കോർഡ്, വാലി റണ്ണിൽ അൾട്രാവയലറ്റ് മറികടന്നത്, പന്തയം വച്ച് വെറും രണ്ടു മാസത്തിനുള്ളിൽ!

റെക്കോർഡ് തേടിയുള്ള കുതിപ്പ് അൾട്രാവയലറ്റ് അവസാനിപ്പിച്ചിട്ടില്ല. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഒരു ഇന്ത്യൻ മോട്ടോർസൈക്കിളിന്റെ ഏറ്റവും ഉയർന്ന ടോപ് സ്പീഡ് തേടി വീണ്ടും എഫ്99 ട്രാക്കിലിറങ്ങും.

പഴുതുകളില്ലാത്ത ടെക്നോളജി വൈഭവമായി എതിരാളികൾ പോലും സമ്മതിക്കുന്ന അൾട്രാവയലറ്റ് എഫ്99 പൂർണമായും ഇന്ത്യയിൽ തന്നെ ഗവേഷണം നടത്തി, എൻജിനീയറിങ് നടത്തി വികസിപ്പിച്ച മോട്ടോർസൈക്കിളാണ്. ഭാവിയുടെ കരുത്ത് ഇപ്പോൾ തന്നെ ആസ്വദിക്കാൻ അവസരം നൽകുന്ന ഈ വാഹനം, ഒരു പുത്തൻ തലമുറ ഇലക്ട്രിക് പവർട്രെയിനിലാണ് പ്രവർത്തിക്കുന്നത്. ഷാസി, ബാറ്ററി പാക്ക് എല്ലാം വികസിപ്പിച്ചത് ഇന്ത്യയിൽ തന്നെ.
മാസങ്ങളായി ഞങ്ങൾ ഈ പ്രോജക്റ്റിൽ കഠിനാധ്വാനം ചെയ്യുകയായിരുന്നു.”

പെർഫോമൻസ് മോട്ടോർസൈക്ലിങ്ങിൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്ന എഫ്99, ഇതേ നവീനതകൾ F77 Mach 2 മോഡലിലും ലഭ്യമാക്കിയിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ്, ഫാസ്റ്റ് ചാർജിങ് തുടങ്ങിയ സാങ്കേതികവിദ്യകളിലെ പുത്തൻ മാറ്റങ്ങൾ F99 പ്ലാറ്റ്ഫോമിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ്.

അസാധാരണമായ വേഗം കൈവരിച്ച്, റെക്കോർഡ് ഭേദിച്ചതിന്റെ ഓർമ്മയ്ക്കായി പരിമിതകാലത്തേക്ക് മാത്രം ലഭ്യമായ മെർച്ചണ്ടൈസുകൾ അൾട്രാവയലറ്റ് പുറത്തിറക്കിയിട്ടുണ്ട്. ‘The Fastest Indian’ എന്ന ലിവറിയിൽ ക്വാർട്ടർ മൈൽ റെക്കോർഡ് രേഖപ്പെടുത്തിയ മെർച്ച് ഓൺലൈനായി ഇപ്പോൾ വാങ്ങാം. കളക്റ്റേഴ്സ് എഡിഷനായി പുറത്തിറക്കിയ ഇവ 99 എണ്ണം മാത്രമേയുള്ളൂ.


Reporter
the authorReporter

Leave a Reply