GeneralLocal News

യാത്രക്കാരുടെ സഞ്ചാരം തടഞ്ഞ് കച്ചവടം പാടില്ല:മനുഷ്യാവകാശ കമ്മീഷൻ

Nano News

കോഴിക്കോട്: യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തടസമുണ്ടാക്കാത്ത രീതിയിൽ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെയും പരിസരത്തെയും കച്ചവടം നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മുൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്.

മുൻസിപ്പൽ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ബസ് സ്റ്റാന്റിലേക്കുള്ള നടപ്പാതയിൽ ഉണ്ടായിരുന്ന അനധികൃത കച്ചവടങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ബസ്‌ സ്റ്റാന്റിന് മുന്നിലുള്ള കടകൾക്ക് മുൻവശമുള്ള 3 മീറ്റർ സ്ഥലത്ത് സാധനങ്ങൾ നിരത്തിൽ ഇറക്കി വയ്ക്കുന്നതിനെതിരെ നടപടിയെടുത്തിട്ടുണ്ടെങ്കിലും വീണ്ടും പുറത്തേക്ക് സാധനങ്ങൾ ഇറക്കി വച്ചിട്ടുണ്ട്. ഇതിനെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. നടപടി തുടരുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. കെ.വി. അമീർ അലി സമർപ്പിച്ച പരാറിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply