General

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ


തിരുന്നാവായ: ദേശീയപാതകളിൽ എ.ഐ കാമറ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് ലംഘനം കണ്ടെത്തി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.
സാറ്റ്ലൈറ്റ്‌ ബന്ധിത ടോള്‍ സംവിധാനത്തെ കുറിച്ചു പഠിച്ചു വരികയാണ്.

സംസ്ഥാന സർക്കാരുകൾ തുടക്കം കുറിച്ച പദ്ധതിയാണ് കേന്ദ്രം ഇപ്പോൾ തുടങ്ങുന്നത്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ദേശീയ പാതകളില്‍ ട്രാഫിക് കാമറകളുടെ എണ്ണം വര്‍ധിപ്പിക്കാനും നീക്കമുണ്ട്. സ്വകാര്യമേഖലയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സഹകരണത്തോടെയാണ് ഈ രംഗത്ത് നൂതന രീതികൾ കൊണ്ടുവരുന്നത്.

മികച്ച ആശയങ്ങളെക്കുറിച്ച് പഠിക്കാനും സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച ചെയ്യാനും വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ചെറിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി വ്യാപിപ്പിക്കും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനൊപ്പം നിയമ ലംഘനങ്ങള്‍ കൃത്യമായി കണ്ടെത്തുന്ന പദ്ധതി മൂന്ന് മാസത്തിനകം നടപ്പാക്കും.

ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളെ സാറ്റലൈറ്റുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. ഇത് മൂലം ടോള്‍ ബൂത്തുകളിലെ തിരക്ക് ഒഴിവാക്കാനും ടോള്‍ പിരിവില്‍ സുതാര്യത വര്‍ധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Reporter
the authorReporter

Leave a Reply