Saturday, November 23, 2024
HealthLocal News

ഹോസ്റ്റലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന: ആറിടത്ത് കാന്റീൻ നിർത്താൻ നിർദേശം


കോ​ഴി​ക്കോ​ട്: ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ആ​റു ഹോ​സ്റ്റ​ലു​ക​ളി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം നോ​ട്ടീ​സ്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത 13 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​​യ​ട​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ഹോ​സ്റ്റ​ലു​ക​ളി​ൽ മോ​ശം ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 149 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കി.

ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചെ​റി​യ ന്യൂ​ന​ത ക​ണ്ടെ​ത്തി​യ 33 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം സു​ര​ക്ഷ ലൈ​സ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ പാ​ടി​ല്ല.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത് 10 ല​ക്ഷം രൂ​പ​വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ഹോ​സ്റ്റ​ലു​ക​ൾ ന​ട​ത്തു​ന്ന​വ​ർ ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തോ​ടൊ​പ്പം വെ​ള്ളം ടെ​സ്റ്റ് ചെ​യ്ത് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി റി​പ്പോ​ർ​ട്ട് സൂ​ക്ഷി​ക്ക​ണം. ഹോ​സ്റ്റ​ലു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്ക​ണം.

കൂ​ടാ​തെ ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​ര​മാ​വ​ധി ചൂ​ടോ​ടെ ന​ൽ​കേ​ണ്ട​തു​മാ​ണ്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.


Reporter
the authorReporter

Leave a Reply