LatestLocal News

കോഴിക്കോട് മാത്തറ പി.കെ. കോളേജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Nano News

കോഴിക്കോട്: മാത്തറ പി.കെ. കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ പുറത്തു നിന്നെത്തിയ ആളുകള്‍ഇടപെടുകയും വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഞ്ചക്ക് അടക്കമുള്ള ആയുധവുമായി എത്തി അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.വിദ്യാര്‍ഥികളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.


Reporter
the authorReporter

Leave a Reply