General

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Nano News

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അറസ്റ്റ് വൈകും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷമായിരിക്കും മൊഴിയെടുക്കലും അറസ്റ്റും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂകയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് മുമ്പാകെയാണ് പി പി ദിവ്യ ജാമ്യ ഹരജി നല്‍കിയിരിക്കുന്നത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ ഹരജിയില്‍ വ്യക്തമാക്കുന്നു. പ്രശാന്തന്‍ മാത്രമല്ല ഗംഗാധരന്‍ എന്ന മറ്റൊരു സംരംഭകന്‍ കൂടി എഡിഎമ്മിനെതിരെ പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് മുന്‍കൂര്‍ ജാമ്യഹരജിയില്‍ ദിവ്യ പറയുന്നത്.

ആരോപണ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം. കേസില്‍ ദിവ്യയെ ഒഴിവാക്കി മറ്റുള്ളവരുടെ മൊഴിയെടുക്കലുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസില്‍ ഇന്ന് കലക്ടറുടെ മൊഴി എടുക്കുമെന്നാണ് വിവരം. എഡിഎം ന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് സംഘാടകര്‍ പോലും ദിവ്യയെ ക്ഷണിച്ചില്ലെന്നിരിക്കെ കലക്ടര്‍ വിളിച്ചിട്ട് പോയെന്ന ദിവ്യയുടെ വാദം നിലനില്‍ക്കുമോ എന്നതും സംശയമാണ്. അതേസമയം കലക്ടറെ ചുമതലയില്‍ നിന്ന് നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


Reporter
the authorReporter

Leave a Reply