General

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Nano News

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.

സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തിലാണ് 11 ന് കൂടി അവധി നല്‍കുന്നത് പരിഗണിച്ചത്. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply