Local News

മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യസംസ്ക്കരണം: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

Nano News

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യസംസ്ക്കരണം അവതാളത്തിലായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.

ആശുപത്രി സൂപ്രണ്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടിയത് പകർച്ച വ്യാധി ഭീഷണിയുയർത്തുന്നു. ഖരമാലിന്യ പ്ലാന്റിലെ ഇൻസിനറേറ്റർ തകരാറിലായതാണ് മാലിന്യ സംസ്ക്കരണം മുടങ്ങാൻ കാരണമെന്ന് പരാതിയുണ്ട്.പാരാ മെഡിക്കൽ ഹോസ്റ്റലിന് സമീപമുള്ള ഖരമാലിന്യ പ്ലാന്റിലാണ് ദുസ്ഥിതിയുണ്ടായത്. ദിവസേനെ മൂന്നര ടൺ മാലിന്യം ഇവിടെയെത്തുന്നുണ്ട്. ഇതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമുണ്ട്. ദുർഗന്ധം കാരണം ജീവിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൊതുകും ഈച്ചയും സ്വൈരവിഹാരം നടത്തുന്നു. തെരുവുനായ ശല്യവും കൂടുതലാണ്.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഒക്ടോബർ 29ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


Reporter
the authorReporter

Leave a Reply