കോഴിക്കോട്: മാങ്കാവിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. കാർ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് മാങ്കാവ് മിനി ബൈപാസിൽ ഗോവിന്ദപുരം ജംക്‌ഷനു സമീപത്താണ് ആക്രമണം. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ ചാത്തമംഗലം വെള്ളന്നൂർ പാണ്ടിക്കടവത്ത് പി. സുബ്രഹ്മണ്യനാണ് പരുക്കേറ്റത്.
പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. മാങ്കാവ് ജംക്‌ഷൻ മുതൽ തൊട്ടുപിറകെ വരികയായിരുന്ന കാർ ഗോവിന്ദപുരം ജംക്‌ഷൻ പിന്നിട്ടപ്പോൾ മുന്നിൽക്കയറ്റി നിർത്തി ബസ് തടയുകയായിരുന്നു. തുടർന്ന് ഡ്രൈവറെ മർദിച്ചതായാണ് പരാതി. പരുക്കേറ്റ ഡ്രൈവർ ബീച്ചിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.