General

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി സുനി സുപ്രീംകോടതിയിൽ, ജാമ്യം തേടി

Nano News

ദില്ലി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയിൽ ഹർജി നല്‍കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

നടന്‍ ദിലീപ് പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.


Reporter
the authorReporter

Leave a Reply