Local News

കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

Nano News

സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14) ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.


Reporter
the authorReporter

Leave a Reply