General

മരം പൊട്ടി വീണ് വാഹനഗതാഗതം തടസ്സപ്പെട്ടു; ഓട്ടോറിക്ഷകൾ തകർന്നു

Nano News

തൃശൂര്‍: ജില്ലാ ആശുപത്രിക്ക് സമീപം വലിയ മരം പൊട്ടി വീണു. തൃശൂര്‍ സെന്റ് തോമസ് കോളേജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. റോഡിന് വശത്തായി നിര്‍ത്തിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്.

ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കാന്‍ ശ്രമിക്കുന്നുണ്ട്. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply