General

ക്വാറിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു


പാലക്കാട്: വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കല്ലടിക്കോട് കോണിക്കുഴി സ്വദേശികളായ അഭയ് (20), മേഘഖജ് (18) എന്നിവരാണ് മരിച്ചത്. രാത്രിയോടെയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ കയത്തില്‍ പെടുകയായിരുന്നു.

നാട്ടുകാരുടെയും അന്ധിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങളുടെ മക്കളാണ് മരിച്ച അഭയും മേഘജും.

പുലാപ്പറ്റ എം.എൻ.കെ.എം സ്കൂളിൽ നിന്നും ഈവർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥിയാണ് മേഘജ്. നെഹ്‌റു കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഭയ്.


Reporter
the authorReporter

Leave a Reply