Local News

ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ


മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. സിംനയെ കുത്തിയ ഷാഹുല്‍ അലിയെ പൊലിസ് പിടികൂടി. ഇയാള്‍ പുന്നമറ്റം സ്വദേശിയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ എത്തിയതായിരുന്നു യുവതി.

കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ഇരുവരും പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply