Latest

കർണാടകയിൽ പടക്കക്കടയിൽ അഗ്നിബാധ, 11 പേർ മരിച്ചു


കർണാടക ഹൊസൂർ അതിർത്തിയിൽ അത്തിപള്ളിയിലാണ് പടക്കക്കടയിൽ തീപിടിത്തമുണ്ടായത്. സമീപത്തെ അഞ്ച് കടകളിലേക്കും തീ പടർന്ന് പൂർണമായും കത്തി നശിച്ചു.

പടക്കക്കട ഉടമയായ നവീൻ കണ്ടെയ്‌നർ വാഹനത്തിൽ നിന്ന് പടക്കക്കടയിലേക്ക് പടക്കങ്ങൾ അടങ്ങിയ പെട്ടികൾ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി പടക്കങ്ങൾ പൊട്ടിത്തെറിച്ചത്.

നിലവിൽ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പടക്കം കടയിലാകെ പടർന്ന് അന്തരീക്ഷത്തിൽ പുക ഉയരുകയായിരുന്നു.

ദേശീയപാതയോരത്ത് സംഭവം നടന്നതിനാൽ ഗതാഗതവും തടസ്സപ്പെട്ടു

തീ നിയന്ത്രണ വിധേയമാക്കിയ ശേഷമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ..


Reporter
the authorReporter

Leave a Reply