കോഴിക്കോട്: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മതിന്മകളെ അപഗ്രഥിക്കാൻ പുതിയ തലമുറക്ക് കഴിയണമെന്ന് പരാരേഖ മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ.
സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ചരിത്ര രേഖാ പ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വർത്തമാനകാലത്തെ ശോഭനമാക്കാനാണ് ചരിത്ര പഠനമെങ്കിൽ അത് സമൂഹത്തിന് ഗുണകരമാകുമെന്നും അദ്ധേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷം വഹിച്ചു. സ്വാതന്ത്യ സമര പോരാട്ടങ്ങളെക്കുറിച്ച് ഓർക്കുന്നതു പോലെ എന്തുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് നീണ്ടു പോയത് എന്നുകൂടി ഓർക്കണമെന്ന് മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി വേണു.ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് എന്നിവർ സംബന്ധിച്ചു.