Latest

വ്രണിത പ്രണയിത കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു


കളമശ്ശേരി : പ്രശസ്ത സാഹിത്യകാരി ലതാലക്ഷ്മിയുടെ കവിതാ സമാഹാരം” വ്രണിത പ്രണയിത” യുടെ കവർ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ (കുസാറ്റ്) ഹിന്ദി വിഭാഗമായ ഛാത്ര പരിഷത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ചേർന്ന് പ്രകാശനം ചെയ്തു. യുവത്വത്തിന് ഹരമായി മാറിയ കവിതകളായതു കൊണ്ട് യുവത്വം തുളുമ്പി നിന്ന സദസ്സിൽ വച്ച് പ്രമുഖ സാഹിത്യ നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പ്രൊഫ.എം. തോമസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഛാത്ര പരിഷത്ത് പ്രസിഡന്റ് ക്രിസ് പി.ജോർജ് അധ്യക്ഷത വഹിച്ചു. കുസാറ്റ് ഹിന്ദി വകുപ്പ് മേധാവി പ്രൊഫ. ഡോ.കെ.അജിത, ഛാത്ര പരിഷത്ത് സെക്രട്ടറി രമ്യാ കൃഷ്ണൻ എന്നിവർ ആശംസ നേർന്നു. രണ്ടാം വർഷ പി.ജി. വിദ്യാർത്ഥിനി മരിയ സോണിയ കവിതാലാപനം നടത്തി. രണ്ടാം വർഷ പി.ജി.വിദ്യാർത്ഥി ജെയ്സ് മോൻ ജോബിന്റെ ഈശ്വര പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഛാത്ര പരിഷത്ത് ജോയിന്റ് സെക്രട്ടറി ഫാത്തിമത്ത് റംസീന സ്വാഗതവും വൈസ് പ്രസിഡന്റ് പ്രീതി കെ.എൻ. നന്ദിയും പറഞ്ഞു. ലതാലക്ഷ്മി മറുവാക്ക് ചൊല്ലി. കോഴിക്കോട് ലിപി പ്രസാധകരായ പുസ്തകം ആഗസ്റ്റ് 9ന് ദർശനം സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ സഹകരണത്തോടെ അളകാപുരിയിൽ പ്രകാശനം ചെയ്യും.


Reporter
the authorReporter

Leave a Reply