LatestPolitics

ബി.ജെ.പി. ടൗൺ സമ്പർക്കത്തിന് തുടക്കമായി


കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി.സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ടൗൺ സമ്പർക്കത്തിന് ജില്ലയിൽ തുടക്കമായി.നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷം ഭാരതത്തിൽ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമ്പർക്ക് കാ സമർത്ഥൻ എന്ന പരിപാടിയുടെ ഭാഗമായാണ് ടൗൺ സമ്പർക്കം സംഘടിപ്പിച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ബി.ജെ.പി.ദേശീയ വൈസ് പ്രസിഡൻ്റ് എ.പി.അബ്ദുള്ളക്കുട്ടി നിർവ്വഹിച്ചു.
സൗത്ത് മണ്ഡലം പ്രസിഡണ്ട് സി.പി.വിജയകൃഷ്‌ണൻ അദ്ധ്യഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.അജിത്കുമാർ ,ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.അബ്ദുൾ റസാക്ക് ,പി.രതീഷ് കുമാർ,പി.പ്രവീൺ ശങ്കർ, കെ.പ്രദീപ് കുമാർ,പി.ബിജു, പി.എം. ദീപക് തുടങ്ങിയവർ നേതൃത്വം നൽകി.
18 ന് നടക്കാവിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 26 മണ്ഡലങ്ങളിലും ഏരിയാ പഞ്ചായത്ത് തലങ്ങളിലും ടൗൺ സമ്പർക്കം സംഘടിപ്പിച്ചു.

Reporter
the authorReporter

Leave a Reply