കൊച്ചി: വി കെ മോഹന്റെ “ചിതൽ പുറ്റ് ” എന്ന കവിതാസമാഹാരത്തിൻ്റെ കവർ പേജിൻ്റെ പ്രകാശനം നടനും എഴുത്തുകാരനുമായ ഇബ്രാഹിം കുട്ടി നിർവഹിച്ചു, കൈപ്പട പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത്.അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത നോവലിസ്റ്റും, മനഃശാസ്ത്രജ്ഞനുമായ സുധീർ പറുർ ആണ്.

36 കവിതകളാണ് സമാഹാരത്തിലുള്ളത് തിരൂർ സ്വദേശിയായ വി.കെ മോഹൻ “വികാരനൗക” എന്ന കവിതാസമാഹാരം പ്രസ്ദ്ധീകരിച്ചിട്ടുണ്ട്.
പ്രകാശന ചടങ്ങിൽ സിനിമാതാരം മക്ബൂൽ സൽമാൻ ,ബിബിൻ വൈശാലി, സരുൺ പുൽപ്പള്ളി ,രജ്ഞിത്ത് എടപ്പാൾ തുടങ്ങിയവർ സംബന്ധിച്ചു.