കോഴിക്കോട് : ബീച്ച് വാക്ക് വെയിലിലെ സ്ഥിരം പ്രഭാത സവാരിക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു. വാക്ക് വെയിൽ കുടിവെള്ള ക്ഷാമം, നാടോടികളുടെ കയ്യേറ്റം , സി സി ടി വി പ്രവർത്തനം സജ്ജമാക്കുക, മതിയായ ടോയിലറ്റ് സംവിധാനം ഒരുക്കുക, മാലിന്യം വലിച്ചെറിയൽ നിരോധിക്കുക, പോലീസ് നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കൂട്ടായ്മ ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു . ഇത് സംബന്ധിച്ച് പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.
എൻ ഇ മനോഹർ അധ്യക്ഷത വഹിച്ചു.
എൻ സി അബ്ദുല്ലക്കോയ സ്വാഗതവും പി പി ഫൈഹാസ് അലി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
എൻ ഇ മനോഹർ (പ്രസിഡന്റ്). പി ടി ആസാദ്, ഡോ.കെ ശിവരാജൻ ( വൈസ് പ്രസിഡന്റ്മാർ )
എൻ സി അബ്ദുല്ലകോയ ( ജന.സെക്രട്ടറി ) ബാബു കെൻസ ( ട്രഷറർ) പി പി
ഫൈഹാസ് അലി, സി ബി സജി ( സെക്രട്ടറിമാർ ),
ഉൾപ്പെട്ട 25 അംഗ കമ്മിറ്റി രൂപീകരിച്ചു.