കോഴിക്കോട്: സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് പ്രസ്സ് ക്ലബ് കുടുംബമേള ‘സുവര്‍ണം 23’ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. റിപ്ലബ്ലിക് ദിനത്തില്‍ കാരപ്പറമ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച കുടുംബമേള അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അടച്ചിരിപ്പിന്റെയും അകന്നുനില്‍പ്പിന്റെയും പോയ വര്‍ഷങ്ങളുടെ ഓര്‍മ്മകളില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു ഇത്തവണത്തെ കുടുംബമേള. ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ രാത്രി 11.30 വരെ നീണ്ട കുടുംബ മേളയില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളുമായി 120 ലേറെ വേദിയില്‍ അണിനിരത്തിക്കൊണ്ട് ഒരുക്കിയ കോഴിക്കോടിന്റെ ചരിത്രം പറയുന്ന ‘അഴകിന്റെ അല പോലെ’ ലൈറ്റ് ആന്റ് സൗണ്ട് ഷോ വേറിട്ടുനിന്നു.
കുടുംബമേള കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും കണ്‍വീനര്‍ എ ബിജുനാഥ് നന്ദിയും പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജോ. സെക്രട്ടറി അഞ്ജന ശശി, ജില്ലാ ട്രഷറര്‍ പി.വി നജീബ്, കമാല്‍ വരദൂര്‍, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്‌ലം, രജി ആര്‍ നായര്‍, ജോ. സെക്രട്ടറിമാരായ എം. ടി. വിധുരാജ്, ടി മുംതാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.പി മുഹമ്മദ്, കെ.ടി. ഋതികേഷ്, സനോജ്കുമാര്‍ ബേപ്പൂര്‍, എം ജഷീന, പി.പി ജുനൂബ്, കൃപ നാരായണന്‍ സംസാരിച്ചു.
എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എൽ.എ., ഡെപ്യുട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, മുന്‍ എം.എല്‍.എ എ പ്രദീപ്കുമാര്‍, കൗണ്‍സിലര്‍ എൻ, ശിവപ്രസാദ്, മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി. ഡോ. മിലി മോണി, റവാബി ടൂർസ് ആൻഡ് ട്രാവല്‍സ് എം.ഡി. കെ.ടി. അബ്ദുൽ സത്താർ, പി.ടി.എസ്. ഹൈടെക് പ്രൊജക്ട്സ് എം.ഡി. പി.ടി. ശ്രീനിവാസൻ , മലബാർ ഐ ഹോസ്പിറ്റൽ എം.ഡി. റഷീദ് എന്നിവർ സം ബന്ധിച്ചു. പരിപാടികൾക്ക് പി.വി. അരവിന്ദ്, ഉല്ലാസ് മാവിലായി, അമര്‍ജിത്ത് കല്‍പ്പറ്റ, ടി. ഷിനോദ് കുമാര്‍, മഹേഷ് പോലൂര്‍, കെ.എസ് ചിഞ്ചു, കാവാലം ശശികുമാര്‍, നിസാര്‍ കൂമണ്ണ, വ്യാസ് പി റാം, കെ.സി റിയാസ്, പി.കെ സജിത്ത്, മനു കുര്യന്‍, കെ.എ ഹര്‍ഷദ്, ഷിദ ജഗത് , പി.വി. ജോഷില തുടങ്ങിയവര്‍ നേതൃത്വം നല്‍കി.