Thursday, December 26, 2024
HealthLatest

കെ.എം.സി.ടിയിൽ ഹൃദയ വൈകല്യം ബാധിച്ച കുഞ്ഞിന് പി ഡി എ ശസ്ത്രക്രിയയിൽ വിജയം


കോഴിക്കോട് :മുക്കം കെ.എം.സി.ടി ഹോസ്പിറ്റലിൻറെ ഇതാദ്യമായി ഹൃദയ വൈകല്യം ബാധിച്ച 56 ദിവസം പ്രായവും 2.1 ഭാരവുമുള്ള കുഞ്ഞിന് പി ഡി എ ശസ്ത്രക്രിയ ചെയ്ത് വിജയകരമായി പൂർത്തികരിച്ചു.കാർഡിയോ തൊറാസിക് വിഭാഗത്തിലെ മേധാവികളായ ഡോ.കെ.എം കുര്യാക്കോസ് ,ഡോ.ബിജോയ്‌ ജേക്കപ്പ് ,ഡോ.വിജീഷ് വേണുഗോപാൽ എന്നിവരുടെ നേതൃത്തത്തിലായിരുന്നു ശസ്ത്രക്രിയ.പേറ്റന്റ് ഡക്‌റ്റസ് ആർട്ടീരിയോസസ് (പിഡിഎ) എന്നറിയപ്പെടുന്ന ഹൃദയ വൈകല്യത്തോടെയാണ് കൊയിലാണ്ടി സ്വദേശികളുടെ കുട്ടി ജനിച്ചത് . ഈ അവസ്ഥ ഹൃദയവുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന ധമനികൾക്കിടയിൽ അസാധാരണമായ പ്രവാഹത്തിന് കാരണമാകുന്നു,
ഇത് ഹൃദയത്തെ സമ്മർദ്ദത്തിലാക്കുകയും ശ്വാസകോശത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞിന് മുലപ്പാൽ കുടിക്കുമ്പോൾ ശ്വാസതടസ്സം അനുഭവപെടുകയും ,മുലപ്പാൽ പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയിലും,ജനിച്ച സമയത്ത് 3.1 കി ഭാരമുണ്ടായിരുന്ന കുഞ്ഞിന്‌ ഇപ്പോഴത്തെ ഭാരം 2.1 ലേക്ക് താഴുകയും ഉണ്ടായി.ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ മാതാവ് കുഞ്ഞിന് വന്ന മാറ്റങ്ങളും ഡോക്ടർമാരുമായി പങ്കുവെച്ചു .
കുഞ്ഞ് ശസ്ത്രക്രിയയെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.


Reporter
the authorReporter

Leave a Reply