Thursday, December 26, 2024
BusinessLatest

അന്യസംസ്ഥാന ലോബിയിൽ നിന്ന് ഫർണിച്ചർ മേഖലയെ സംരക്ഷിണമെന്ന് ഫ്യൂമ


കോഴിക്കോട് :ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് തെരുവോരങ്ങളിൽ പ്ലാസ്റ്റിക് കസേരകളുടെയും മറ്റും വില്പന നടക്കുന്നതെന്ന് ഫർണ്ണീച്ചർ മാനുഫാക്ച്ചറേഴ്സ് ആന്റ് മെർച്ചന്റ് അസോസിയേഷൻ (ഫ്യൂമ്മ)
സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ.
ഫ്യൂമ്മ ജില്ലാ കൺവെൻഷൻ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്യസംസ്ഥാനത്തെ വൻ കച്ചവട സംഘങ്ങളുടെ ലൊബി യാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ മരത്തിൽ നിർമ്മിച്ച ഫർണിച്ചറുകളും മറ്റും വിലകൂടിയ സോഫകളും അടക്കം പാതയോരങ്ങളിൽ വിൽക്കുന്ന ഈ സംഘം കേരളത്തിലെ ഹൈവേ റോഡുകളിലും കച്ചവടം തുടങ്ങിക്കഴിഞ്ഞു ലക്ഷക്കണക്കിന് രൂപയുടെ ടാക്സ് നഷ്ടവും നിരവധി പേരുടെ തൊഴിലിനും ഭീഷണിയായ
ഈ നടപടികൾ സംസ്ഥാന വ്യവസായ ധന മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർന്നു .

കോഴിക്കോട് താജ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ചന്ദ്രിക ബാബുരാജ് അധ്യക്ഷത വഹിച്ചു.
ഫർണിച്ചർ നിർമ്മാണ സ്ഥാപനങ്ങൾക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എൻ ഒ സി വേണമെന്ന് നിബന്ധന എത്രയും പെട്ടെന്ന് എടുത്തു മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു

ഐടിഐ പോളിടെക്നിക് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഫർണിച്ചർ നിർമ്മാണവുമായി ബന്ധപ്പെട്ട കോഴ്സുകൾ കഴിഞ്ഞു വരുന്നവർക്ക് പ്ലെയ്സ്മെന്റ് നൽകുവാൻ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷാജി മൻഹർ അറിയിച്ചു.
ബൈജു രാജേന്ദ്രൻ ,അഹമ്മദ് പേൻങ്ങാടൻ , ഷാജഹാൻ കല്ലുപറമ്പിൽ , വേണു സുമുഖൻ, കെ പി രവീന്ദ്രൻ ,എം എം ജിസ്തി, എംഎം മുസ്തഫ ,
റാഫി പുത്തൂർ ,ഷാഫി നാലപാട് , പ്രസീദ് ഗുഡ് വെ,ഷക്കീർ ഇന്റക്സ് എന്നിവർ സംസാരിച്ചു.ബിജു കുന്നത്ത് സ്വാഗതവും ഫൈസൽ ബാബു നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply