അമിതമായ തോതില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് യു.എസില്‍ 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് പരമാവധി 760 വര്‍ഷം വരെ കഠിനതടവ് വിധിച്ച് യു.എസ് കോടതി. 2020നും 2023നുമിടെ അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലെ 17 രോഗികളെയാണ് ഹെതര്‍ പ്രസ്ഡി എന്ന നേഴ്‌സ് കൊലപ്പെടുത്തിയത്.മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതകശ്രമങ്ങളിലും ഹെതര്‍ കുറ്റസമ്മതം നടത്തിയിരുന്നു. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിനും ഹെതറിനെതിരെ കുറ്റം ചുമത്തി. രാത്രി കാല ഷിഫ്റ്റില്‍ ജോലി ചെയ്യവെയാണ് പ്രമേഹമില്ലാത്ത രോഗികളിലുള്‍പ്പെടെ അമിതമായി ഇന്‍സുലിന്‍ കുത്തി വെച്ച് നഴ്‌സ് കൊലപാതകശ്രമം നടത്തിയത്.
മിക്ക രോഗികളും ഡോസ് സ്വീകരിച്ചതിനു ശേഷം മരിച്ചു. 43 മുതല്‍ 104 വയസ് വരെ പ്രായമുള്ളവരായിരുന്നു ഹെതറിന്റെ ക്രൂരകൃത്യത്തിന് ഇരയായത്. അമിതമായി ഇന്‍സുലിന്‍ കഴിച്ചാല്‍ അത് ഹൈപോഗ്ലൈസീമിയയിലേക്ക് നയിച്ച് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. ഈ രീതിയില്‍ രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം? മേയിലാണ് അവര്‍ക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകശ്രമങ്ങളുടെ കഥകള്‍ പൊലീസിന് മുന്നില്‍ ചുരുളഴിഞ്ഞത്.