climat

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

Nano News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.

നാളെ (5-10-2024) രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിവിധ ജില്ലകളിലെ യെല്ലോ അല‍ർട്ടുകൾ ഇങ്ങനെ

04/10/2024 : ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
05/10/2024 : ഇടുക്കി, മലപ്പുറം
06/10/2024 : തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർഗോഡ്
07/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്


Reporter
the authorReporter

Leave a Reply