GeneralLocal News

യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടു പേര്‍ അറസ്റ്റിൽ


മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അയല്‍വാസിയും അകന്ന ബന്ധുക്കളും അടക്കം എട്ടു പേര്‍ക്കെതിരെയാണ് യുവതി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയത്. വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് 36 കാരിയുടെ പരാതി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Reporter
the authorReporter

Leave a Reply