General

നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കില്‍പെട്ടു; അഞ്ച് സൈനികര്‍ മരിച്ചു

Nano News

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ശനിയാഴ്ച്ച പുലര്‍ച്ചെ ലേയില്‍ ദൗലത്ത് ബേഗ് ഓള്‍ഡി ഏരിയയിലെ നിയന്ത്രണരേഖയ്ക്ക് സമീപം നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അപകടത്തില്‍പെട്ടത്. ലേയില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ മന്ദിര്‍ മോറിനടുത്ത് ബോധി നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ആണ് ഒഴുക്കില്‍പെട്ടത്. പരിശീലനത്തിനിടെ നദിയില്‍ പെട്ടന്ന് ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply