Local News

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു


തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ മൂന്നുപേരും കുളത്തില്‍ കുളിക്കാനിറങ്ങിയതും മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി. മൂന്നുപേരെ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കുളത്തിന് ആഴം കൂടുതലായതിനാല്‍ ആളുകള്‍ കുളിക്കാനിറങ്ങാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്നു. ഇത് അവഗണിച്ച് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് കാരണമായത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


Reporter
the authorReporter

Leave a Reply