Latest

ടു മില്യണ്‍ പ്ലഡ്ജ്’: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Nano News

കോഴിക്കോട്:ജില്ലയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജി’ന്റെ ഭാഗമായി പ്രവര്‍ത്തിച്ച ക്യാമ്പയിന്‍ കോഓഡിനേറ്റര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി.

ക്യാമ്പയിന്റെ ഭാഗമായി ജൂണ്‍ 26ന് 42,000 കേന്ദ്രങ്ങളിലായി 20 ലക്ഷം പേരാണ് പ്രതിജ്ഞയെടുത്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല് ലക്ഷത്തോളം കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബങ്ങളും, അഞ്ചര ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍-സര്‍ക്കാറിതര സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെല്ലാം പ്രതിജ്ഞയുടെ ഭാഗമായിരുന്നു. ‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ നിഷ പുത്തന്‍പുരയില്‍, അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, അംബിക മംഗലത്ത്, സുധ കമ്പളത്ത്, എന്‍ എം വിമല, നജ്മ, സിറ്റി പോലീസ് അസി. കമീഷണര്‍ എ ഉമേഷ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഷീജ, ലീഡ് ജില്ലാ മാനേജര്‍ എസ് ജ്യോതിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍, ക്യാമ്പയിന്‍ കോഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply