Local News

എറണാകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു മരണം


എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കൾ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്റണി, നിസാം എന്നിവരാണ് മരിച്ചത്. കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. മുളന്തുരുത്തി അരയന്‍കാവിന് സമീപമാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം. എതിര്‍ദിശകളില്‍ വന്ന കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് അപകടം നേരിൽ കണ്ട നാട്ടുകാർ പറയുന്നു.

കാറിലിടിച്ച സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രണ്ടാമത്തെയാള്‍ ഇന്നു പുലര്‍ച്ചെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ച രണ്ടുപേരും സുഹൃത്തുക്കളാണ്.


Reporter
the authorReporter

Leave a Reply