Local News

യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ച സൈനികർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു


കോഴിക്കോട്:വാർ വൂണ്ടഡ് ഫൗണ്ടേഷൻ കേരളത്തിലെ യുദ്ധത്തിലോ യുദ്ധസമാന സാഹചര്യത്തിലോ പരിക്കേറ്റ സൈനികർക്ക് അവരുടെ ദൈനംദിന യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു. കോഴിക്കോട് നടക്കാവ് കോയൻകോ ഹീറോ ഷോറൂമിൽ വച്ച് നടന്ന ചടങ്ങിൽ, ഫൗണ്ടേഷൻ ദക്ഷിണേന്ത്യ റീജണൽ ഡയറക്ടർ ബ്രിഗേഡിയർ സന്ദീപ് കുമാർ റിട്ട: അർഹരായ മൂന്ന് വിമുക്തഭടന്മാർക്ക് വിതരണം ചെയ്തു. വാർ ഇഞ്ച്വേഡ് വെറ്റൻസ് അസോസിയേഷൻ കേരള സെക്രട്ടറി  വിനോദ് കുമാർ രക്ഷാധികാരി  പ്രദീപ് കുമാർ ട്രഷറർ  ശിവദാസൻ മറ്റ് സംഘടനാ പ്രതിനിധികൾ ഹീറോ ഷോറൂം സിഇഒ ഐസക് ജോർജ് എന്നിവർ സംബന്ധിച്ചു.
വാർ ഇഞ്ച്വേഡ് വെറ്ററൻസ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിലാണ് അർഹരായ വിഭക്ത ഭടന്മാരായ ഗുണഭോക്താക്കളെ കണ്ടെത്തി മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തത്.


Reporter
the authorReporter

Leave a Reply