General

സൈറൺ മുഴങ്ങും; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ വേണ്ടിയാണ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുന്നത്. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.

85 സൈറണുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം ഒരുമിച്ച് മുഴങ്ങും. സ്കൂൾ പ്രവൃത്തിസമയം കഴിഞ്ഞ്, വൈകീട്ട് നാലിനുശേഷമാണ് പ്രവർത്തനപരീക്ഷണം നടക്കുക.


Reporter
the authorReporter

Leave a Reply