Local News

ലൈന്‍മാന്‍ കുഴഞ്ഞുവീണു മരിച്ചു


കോഴിക്കോട്: ട്രാന്‍സ്ഫോമറിലെ ഫ്യൂസ് നന്നാക്കി തരിച്ചു പോകുന്നതിനിടെ ലൈന്‍മാന്‍ കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹില്‍ സെക്ഷനിലെ ലൈന്‍മാന്‍ പയമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ് മരിച്ചത്.

കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ജോലിക്കിടയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് ഭട്ട് റോഡില്‍ സംഭവം. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്ഫോമറിലെ ഫ്യൂസ് നന്നാക്കിയതിനു ശേഷം ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടനെ തന്നെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ബൈജു.


Reporter
the authorReporter

Leave a Reply