Latest

ജില്ലാ ജഡ്ജിക്ക് യാത്രയയപ്പ് നൽകി.


കോഴിക്കോട്:കേരളാ അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോലിയിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് സി കൃഷ്ണകുമാറിന് യാത്രയയപ്പ് നൽകി.


യൂണിറ്റ് പ്രസിഡണ്ട് എ.അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സ്പെഷ്യൽ അഡീഷണൽ ജില്ലാ ജഡ്ജ് പി.മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ ജഡജ് കെ. രാജേഷ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ബിജു വി ജി , കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: കെ.ബി. ശിവരാമകൃഷ്ണൻ , KACA സംസ്ഥാന കമ്മറ്റിയംഗം സി.ജയരാജൻ . ജില്ലാ സെക്രട്ടറി എ. സുരാജ്, യൂണിറ്റ് ട്രഷറർ സി. ഭുവനേശൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് സെക്രട്ടറി എൻ. പ്രമോദ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി പ്രമോദ് നന്ദിയും രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply