General

രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി


ആലപ്പുഴ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകവെ താമരക്കുളം വയ്യാങ്കരയില്‍ വെച്ചാണ് സംഭവം നടന്നത്.

ശൂരനാട് സ്വദേശികളായ യുവാക്കളാണ് ആംബുലന്‍സിന്റെ യാത്ര തടസ്സപ്പെടുത്തും വിധം സൈഡു കൊടുക്കാതെ കാറോടിച്ചത്. മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.

ആംബുലന്‍സ് ഡ്രൈവര്‍ നിരന്തരം ഹോണ്‍ മുഴക്കി സൈഡ് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഒഴിഞ്ഞുമാറാന്‍ തയ്യാറായില്ല. പിന്നീട് ആംബുലന്‍സിന് മുന്നില്‍ കാര്‍ കുറുകേയിട്ട് ഡ്രൈവറെ കൈേയ്യറ്റം ചെയ്യാനും ശ്രമിച്ചു.

സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിഷ്ണു നൂറനാട് പൊലിസില്‍ പരാതി നല്‍കി. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


Reporter
the authorReporter

Leave a Reply